കണ്ണൂർ യാത്ര 🚊


കഴിഞ്ഞ തവണത്തെ നിലമ്പൂർ യാത്രയിൽ തീരുമാനിച്ചതായിരുന്നു കേരളത്തിലെ ചുവന്ന കോട്ടയിലേക്കുള്ള ഒരു യാത്ര.
പെരുന്നാൾ തലേന്ന് കൂട്ടുകാരെയെല്ലാവരേയും വിളിച്ച് കാര്യം ധരിപ്പിച്ചു.
അവരൊക്കെ റെഡി....
എല്ലാവരും റെഡിയാണ് എന്നറിഞ്ഞപ്പോൾ പെട്ടെന്ന് Safwankpയെ വിളിച്ചു....
“ഇങ്ങട്ട് പോര്...” എന്നായിരുന്നു അവന്റെ മറുപടി.
ഞങ്ങൾ എല്ലാവരും കോഴിക്കോട് KSRTC ബസ്സ്റ്റാൻഡിൽ ഒരുമിച്ചുകൂടി.....
അപ്പോൾ അമ്മാവൻ Mp Muhammed വിളിക്കുന്നു.....
“കണ്ണൂരിൽ രാത്രി ഇറങ്ങി നടക്കരുത്....
നമ്മുടെ നാടുപോലെയല്ലാ...
ശ്രദ്ധിക്കണം.”
ഞാൻ “ആ ”എന്നുപറഞ്ഞ് ഫോൺ വെച്ചു.
ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.
അവിടുന്ന് ടിക്കറ്റ് എടുത്ത് പ്ലേറ്റ്ഫോമിൽ എത്തിയപ്പെഴേക്കും ട്രെയിൻ പോയി...😅😅
പിന്നീട് 12:15ൻറെ ട്രെയിനിൽ കയറി തലശ്ശേരിയിൽ ഇറങ്ങി.
സമയം ഏതാണ്ട് 2 മണിക്കടുത്തായിട്ടുണ്ട്.
വിശപ്പും ദാഹവും കാരണം ചുറ്റുമുള്ള ഒന്നും കാണുന്നില്ല....
ഞങ്ങൾ ഇപ്പൊ എത്തും എന്നുകരുതി ഉസ്താദിന് (Saquafi Nuchiyad) വിളിച്ച് റൂട്ട് ചോദിച്ചു.
“മുത്തൂ...
തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്ന് ഇരുട്ടിയിലേക്ക് ബാസ്സ് കയറ് ട്ടോ....”
“ഓക്കെ ഉസ്താദെ....” എന്നുംപറഞ്ഞ് ഞങ്ങൾ സ്റാന്റിലേക്ക് നടന്നു.
പടച്ച റബ്ബേ.......
എന്ത് വലിയ ബസ്സ്റ്റാൻഡ്...
കുറെ ബസ്സും ഉണ്ട്...
ഇതിൽ ഇവിടെയാണാവോ ഇരുട്ടിയിലേക്കുള്ള ബസ്സ്....?
ഞാൻ Rahees നോട് ചോദിച്ചു.
ഓനും ഒന്ന് സൂക്ഷിച്ച്‌ നോക്കി...
അപ്പൊ കൂടെയുള്ള SHIBILI അവിടെനിൽക്കുന്ന ഒരാളോട് ചോദിച്ചു.
മൂപ്പർക്ക് എവിടെ എന്ന് കറക്ടായി അറീല പോലും.
പിന്നീട് അയാൾ ഞങ്ങൾക്ക് ഒരാളെ കാണിച്ചുതന്നു.
അയാളോട് ഞങ്ങൾ ചോദിച്ചപ്പോൾ മൂപ്പര് “ദാ അപടെ” എന്നുംപറഞ്ഞ് ബസ്സിന്‌ കൈചൂണ്ടി കാണിച്ചുതന്നു.
ഭാഷ മാറ്റമുള്ള കാര്യം അപ്പഴാ ഓർമ്മാവന്നത്.
ഞങ്ങൾ ബസ്സിൽ കയറാൻ ബസ്സരികിലേക്ക് നീങ്ങി.
ബസ്സ് നീങ്ങി തുടങ്ങി...
എല്ലാവരും വേഗം സീറ്റിൽ കയറിയിരുന്നു.
എൻറെ അടുത്ത് ഒരു കണ്ണൂർ കാരനായിരുന്നു ഇരുന്നത്.
ഞാൻ അയാളോട് മിണ്ടീം പറഞ്ഞും അങ്ങനെയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അയാൾ എന്തൊക്കയോ പറയുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ എല്ലാത്തിനും മനസ്സിലായി എന്നമട്ടിൽ മൂളികൊടുത്തു.
അവസാനം “അൻറെ വീട് എത്തി...
ഞാൻ ഇപടെ കീയ്യാ” എന്നും പറഞ്ഞി അയാൾ ഇറങ്ങി.
അത് മാത്രം ശരിക്കും മനസ്സിലായി😃😃.
ഇരുട്ടിയിൽ എത്തിയപ്പോഴേക്കും 3 മണി കഴിഞ്ഞിരിക്കുന്നു.
എല്ലാവർക്കും നല്ല വെശപ്പുണ്ട്.
ഉസ്താദ് വിളിച്ചു.
കുറച്ച്‌ തമാശകൾ പറഞ്ഞ ശേഷം റൂട്ട് പറഞ്ഞു.
“പയ്യാവൂർ ബസ്സിൽ കയറി നുച്ചിയാട് ഇറങ്ങിയാൽ സ്ഥലം എത്തി....
അവിടെ സഫ്വാൻ ഉണ്ടാകും. ”
ബസ്സിൽ കയറിയ ശേഷം വാട്ട്സ്ആപ്പ് തുറന്നു.
സഫ്വാൻ മെസ്സേജ് അയച്ചിട്ടുണ്ട്.
“പയ്യാവൂർ ബസ്സിൽ കയറി നുച്ചിയാട് ഇറാങ്ങ്. അവിടെ ഒരു മഹാൻ ഉണ്ടാകും.”
ഞാൻ “ശരി പ്രഭോ...” എന്ന് റിപ്ലേ നൽകി😃😃
അവിടെ ഇറങ്ങിയപ്പോ മഹാനെകാണുന്നില്ല...😃😃
വീട്ടിലേക്ക് പോകാൻ വേറെ വിദ്യ ഉസ്താദ് കാണിച്ചുതന്നു.
വീട്ടിലെത്തിയപ്പോൾ 4:15ആയി.....
അവിടെയുള്ളവരോടൊക്കെ സംസാരിച്ച ശേഷം ഭക്ഷണം കഴിച്ചു.
അടിപൊളി ഫുഡ്....👌👌👌
മുട്ടയപ്പവും നൈച്ചോറും....
പിന്നെ ഇറച്ചി വരട്ടിയതും ഇറച്ചി കറിയും.
കഴിച്ചുകഴിഞ്ഞശേഷം ഞങ്ങൾ അവന്റെ ഉമ്മയുടെ നാട്ടിലേക്ക് പോയി....
അവിടെയാണ് ഞാൻ അറിയുന്നവർ കൂടുതലും ഉള്ളത്.
ഞമ്മളെ കണ്ടപാടെ മിദ്ലാജ് ഇക്ക വീട്ടിലേക്ക് ക്ഷണിച്ചു.
സഫ്വാൻ ഓഫീസ് റൂമിന്റെ ഡോർ തുറന്ന് ഞങ്ങൾ എല്ലാവരെയും അവിടെ ഇരുത്തി...
വെള്ളം കുടിച്ചശേഷം ഞങ്ങൾ സഫ്വാന്റെ വീട് കാണാൻ ഇറങ്ങി.
പിന്നീട് പള്ളിയിൽ പോയി നിസ്കരിച്ചു.
അവിടെ സഫ്വാന്റെ ഉമ്മയുടെ ഉപ്പ ഉണ്ടായിരുന്നു.
കണ്ടപാടെ എന്നെ കെട്ടിപ്പിടിച്ചു.
“അല്ലാഹ്...
ആരാ ഇത്....
മുത്തുവോ.....?
നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ....?
നിനക്ക് സുഖമല്ലേ....?”
സന്തോഷംകൊണ്ട് ഒന്നും പറഞ്ഞില്ല...
എല്ലാവരും കൈ കൊടുത്തു.
ഏതാണ്ട് 4 വർഷമായിക്കാണും ഇവർ ഗൾഫ് നിർത്തിയിട്ട്.
അന്ന് ഗൾഫിൽ ഉള്ളപ്പോൾ ഉള്ള പരിചയമായിരുന്നു.
ഇപ്പൊഴും അത് നിലനിൽക്കുന്നു.
ഞങ്ങൾ പിന്നെ വീട്ടിലേക്ക് നടന്നു...
സഫ്വാന്റെ വലിയുപ്പ കുറച്ച് കഴിഞ്ഞ് വരാം എന്ന് പറഞ്ഞു.
വീട്ടിൽ എത്തി അൽപംനേരംകഴിഞ്ഞപ്പോൾ അതാ IBRAHIM ഇക്കയും വന്നു.
നല്ല സംസാരവും കൂട്ടും....
ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട് എന്ന് മിദ്ലാജ് ഇക്ക വന്ന് പറഞ്ഞു.
കുറെ നിർബന്ധിച്ചപ്പോൾ ഇരുന്നു.
പിന്നീട് അവിടുന്ന് എല്ലാവരും ഫോട്ടോസ് എടുത്തു. Farisഅവനൊരു പ്രൊഫൈൽ എടുക്കണം എന്ന വാശിയിലായിരുന്നു.😃😃😃
എല്ലാം കഴിഞ്ഞ് ഞങ്ങൾ Baqavi Chuzhali ഉസ്താദിനെ കാണാൻ വേണ്ടി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അടുത്തുപോയി.
ഉസ്താദിനെയും കണ്ട് ഞങ്ങൾ യാത്ര തിരിച്ചു.
ബസ്സ്റ്റാൻഡിൽ വരെ ഞങ്ങളെ IBRAHIM ഇക്കാ കൊണ്ടാക്കിത്തന്നു...
ഞങ്ങൾ ബസ്സിൽ കയറി ഇരുന്നു.
ബസ്സിൽനിന്ന് അടുത്ത തീരുമാനം...
എവിടെ നിൽക്കും?
അപ്പോയുണ്ട് RAHEES ൻറെ ഉപ്പ വിളിച്ചു. ഞങ്ങളോട് അവരുടെ വീട്ടിൽ നിൽക്കാനും രാത്രി യാത്ര ഈ പ്രായത്തിൽ അപകടമാണെന്നും പറഞ്ഞു.
ഞങ്ങൾ അവരുടെ വീട്ടിൽ രാപാർത്തു.
രാവിലെ ഭക്ഷണവും കഴിച്ച് ഞങ്ങൾ നാട്ടിലേക്ക് ലക്ഷ്യമിട്ട് യാത്ര തുടർന്നു.
എല്ലാത്തിനും എല്ലാവർക്കും
നന്ദി...😘😘😘
✒   Ashiq Mudhasir KP

Comments