വിധിയില്ലാ, അരീക്കോട് ഡിവിഷൻ സാഹിത്യോത്സവ് '18 ഒരു ഓർമ

വായിക്കുന്നവർ മുഴുവനായും വായിക്കുമെന്ന പ്രതീക്ഷയോടെ നിങ്ങളിടെ സ്വന്തം ആഷിഖ് മുദ്ധസിർ എഴുതുന്നു...
---------------------------
Post Date:21st July 2018


എളാമ്മയുടെ (ഉമ്മയുടെ അനിയത്തി) വീട്ടിലെ സൽക്കാരം കഴിഞ്ഞുവീട്ടിലെത്തിയപ്പോഴാണ് Najeeb Vadakkayil വന്ന് ധൃതിപിടിച്ച് പറയുന്നത് 
“നിന്നെ ഫായിസ് ഉസ്താദ് (ഉഗ്രപുരം സെക്ടർ സെക്രട്ടറി) വന്ന് അന്വേഷിച്ചിരുന്നു...
എന്തോ വിഷൻ ഡിസൈൻ ചെയ്യാനുണ്ട് എന്നുപറഞ്ഞു...
നീ എത്തിയാൽ ഉടനെ മുണ്ടബ്ര മദ്രസിൽ വരാൻ പറഞ്ഞിട്ടുണ്ട്...”
അതും പറഞ്ഞ്‌ അവൻ എങ്ങോട്ടോ പോയി...
ഞാൻ ഫായിസ് ഉസ്താദിന് വിളിച്ചു.
ലാപ്പുമായി മദ്രസിൽ എത്താൻ പറഞ്ഞു...
ഞാനൊന്ന് ക്ലോക്കിൽ നോക്കി.സമയം 10 മണിയോട് അടുക്കുന്നു.
ഫായിസ് ഉസ്താദ് മുണ്ടബ്ര യൂണിറ്റ് പ്രവർത്തകനെ എന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്...
ഉപ്പാനോടും ഉമ്മനോടും പറഞ്ഞ് ഞാൻ അവന്റെകൂടെ പോയി.
എന്താ എന്നറിയില്ല...
എല്ലാത്തിനും ഒരു ഉന്മേഷക്കുറവുണ്ട്.കയ്യും കാലും കഴുത്തും ഒക്കെ നല്ല വേദനയുണ്ട്. വിഷന് വേണ്ടിയുള്ളതെല്ലാം ഡിസൈൻ ചെയ്യുന്നതിന് ഇടയിലാണ് ഡിവിഷൻ സെക്രട്ടറി Anas Kariparamba ഇക്ക വാട്സാപ്പിൽ മെസ്സേജ് അയക്കുന്നത്.മറ്റൊന്നുമല്ല നാളെത്തെ മറ്റന്നാളത്തേയും സാഹിത്യോത്സവ് മീഡിയ വർക്ക് ഓർമപ്പെടുത്തിയതാണ്.
വിഷൻ വർക്ക് പൂർത്തിയാക്കി സെക്ടർ പ്രസിഡന്റ് Ibrahim Arshad K ഉസ്താദിന്റെ കൂടെ വീട്ടിലേക്ക് പോന്നു.
സമയം 12 കഴിഞ്ഞുകാണണം...
നല്ല ക്ഷീണം ഉണ്ട്. അപ്പോഴാണ് നിസ്കരിച്ചിട്ടില്ല എന്നോർത്തത്. വേഗം നിസ്കരിച്ച് റൂമിൽ കയറി കിടന്നു.
പിന്നെ സുബ്ഹിക്ക് ഉപ്പവിളിച്ചപ്പോഴാണ് എഴുന്നേറ്റത്...
മേലാകെ എന്തോ വേദന.ചെറിയ പനിയും ഉണ്ട്.ഞാൻ അത് കാര്യമാക്കിയില്ല. ഉച്ചക്കാണെങ്കിൽ അമ്മാവന്റെ വീട്ടിൽ സൽക്കാരവുമുണ്ട്. എല്ലാവരും പോകൽ നിർബന്ധവുമാണ്. കുളിച്ച് അതിനുള്ള തെയ്യാറെടുപ്പുകളെടുത്തു.
എല്ലാവരും റെഡിയായശേഷം അങ്ങോട്ട്‌ വിട്ടു...
അവിടെ എത്തിയപ്പോൾ പനി കുറച്ച് കൂടിയിട്ടുണ്ട്...
ഉമ്മനോട് കാര്യം പറഞ്ഞു...
കബ്സയും ബിരിയാണിയും ബ്രസീലും പെപ്സിയും എല്ലാം നഷ്ടപ്പെടുത്തികൊണ്ടാണ് വില്ലനായി പനി വരുന്നത്..
“മുത്തുവിന് പനിയാണ്”എന്ന് എല്ലാവരും അറിഞ്ഞു...
പനി കുറയാത്തതുകൊണ്ട് ഞാനും അമ്മായിയുടെ മോനും കൂടെ കടയിൽ പോയി പാരസിറ്റാമോൾ ഗുളിക വാങ്ങി തിരിച്ച് വീട്ടിൽ എത്തി.ആദ്യം ഗുളിക കുടിച്ചു.
കുറച്ചുനേരം കിടന്നു.
ഇന്ന് പനിമാറൽ നിർബന്ധമാണ്. അല്ലങ്കിൽ 5 മണിക്ക് സാഹിത്യോത്സവ് നഗരിയിൽ എത്താൻ കഴിയില്ല.
കുറച്ച് കഴിഞ്ഞ് ഉമ്മ തട്ടിവിളിച്ചു.കഞ്ഞിയുണ്ടാക്കിയിട്ടുണ്ട്. അത് കുടിച്ച് വീണ്ടും കിടന്നു.
എല്ലാവരും പിരിഞ്ഞുപോകുന്നുണ്ട്.
ഉറങ്ങി എണീറ്റപ്പോൾ പനിക്ക് നല്ല ആശ്വാസം തോന്നി...
എല്ലാവരും ഉമ്മയുടെ ചെറിയഅമ്മാവന്റെ വീട്ടിലേക്ക് പോകുവാണ്.
ഞാൻ പോയില്ല... ഞാൻ എളാപ്പയുടെ കൂടെ നാട്ടിലേക്ക് വിട്ടു.
വീട്ടിൽ എത്തിയപ്പോൾ സലുവിന് Salahudheen Ayyoobi Kp യെ വിളിച്ച് ലാപ്പും എടുത്ത് നേരെ നഗരിയിലേക്ക്...
മീഡിയയിൽ എന്റെ കൂടെ മുൻപരിചയമില്ലാത്ത ഒരാളുണ്ട്... കാവനൂർ സെക്ടർ പ്രസിഡന്റ് സിറാജുദ്ദീൻ ഇളയൂർ. സൗമ്യമായ സ്വഭാവം, വിനയം, താഴ്മ എല്ലാം ഉണ്ട് സംസാരത്തിൽ.
അന്ന് ഒരു ഡിസൈൻ മാത്രമാണ് ചെയ്യാൻ കഴിഞ്ഞത്...
“ആദ്യഫലം ആർക്ക്?” എന്നത്.
കുറച്ച് ഫോട്ടോസ് എടുത്തപ്പോഴേക്കും ആകപ്പാടെ ഒരു ക്ഷീണം. പനി വരുന്നുണ്ട് എന്ന് എനിക്ക് തോന്നി.
പിന്നീട് കഥാ രചനക്ക് മത്സരാർത്തികളെ വേദി 4 ലേക്ക്‌ ക്ഷണികച്ചു...
ഞാൻ പനിച്ചുവിറച്ചുകൊണ്ട് അങ്ങോട്ട് പോയി...
ആദ്യമൊക്കെ ഉഷാറായി എഴുതിത്തുടങ്ങി.കൈ വിറക്കാൻ തുടങ്ങി.എഴുത്ത് ആകപ്പാടെ മാറിത്തുടങ്ങി.കീഴടങ്ങിയില്ല... ഒന്നും കിട്ടിയില്ലെങ്കിലും എഴുതിയിട്ടുതന്നെ കാര്യം എന്നോർത്ത് അവിടെ ഇരുന്നു.
എന്നാൽ ആവും വിധം ഞാൻ എഴുതി...
റിസൾട്ട് എന്താകും എന്ന് ഞാൻ നോക്കിയില്ല... (ഇപ്പോഴും).
ഞാൻ വേദി ഒന്നിലേക്ക് പോയി...
മീഡിയ ഡെസ്കിൽ ഇരുന്ന് ഡിസൈനിനുള്ള ലേഔട്ട് ഉണ്ടാക്കി...
“അടുത്തതായി വേദി 4ൽ സീനിയർ വിഭാഗത്തിന്റെ ഡിജിറ്റൽ ഡിസൈൻ നടക്കാനിരിക്കുന്നു...
മത്സരാർത്തികൾ എത്രയും പെട്ടെന്ന് വേദി 4ൽ എത്തുക”...
വീണ്ടും അങ്ങോട്ടുതന്നെ...
നടക്കാൻ കഴിയാതെ ഞാൻ മീഡിയാ ഡെസ്കിൽ ഇരിക്കുന്നുമ്പോൾ സഹപ്രവർത്തകർ വന്ന് എന്നെ വിളിച്ചു.
എനിക്ക് പനിക്കുന്നുണ്ട് എന്ന് ഞാൻ അവരോട് പറഞ്ഞു. എന്താ ചെയ്യാ? എന്ന് അവർ എന്നോട് ചോദിച്ചു...
എനിക്കും ഉത്തരമില്ലായിരുന്നു...
ഒടുവിൽ ലാപ്പ് അവരോട് പിടിക്കാൻ പറഞ്ഞു. ലാപ്പും എക്സ്റ്റൻഷൻ വയറും എടുത്ത് Abdul Jaleel Km കൂടെ പോന്നു...
ഒരു വിധത്തിൽ അവിടെയെത്തി.പനി കൂടുകയാണ്.കഴിയുന്നപോലെ മത്സരിച്ചു. ഫസ്റ്റ് കിട്ടുമെന്ന് ഉറപ്പിച്ചു.എല്ലാവരും ചെയ്തു കഴിഞ്ഞശേഷം പരസ്പ്പരം ഒന്ന് കണ്ണോടിച്ചിരുന്നു.
വിധി എന്നെനോക്കി കണ്ണീരോടെ തിരിഞ്ഞുനിന്നസമയം....
അറിയാതെ എന്റെയും ഉള്ളിൽ സങ്കടം തടം കെട്ടിനിന്നു.
ആരോ ഒരാൾ മത്സരം കഴിഞ്ഞുവെന്നനിലക്ക് പ്ലഗ് ഊരിമാറ്റിയിട്ടുണ്ട്...
ബാറ്ററി ബാക്കപ്പ് ഇല്ലാത്ത ഞമ്മളെ സിസ്റ്റം പെട്ടൊന്ന് ഓഫ്‌ ആയി...
ഫയൽ സേവ് ആക്കുന്നതിനിടയിലാണ് സംഭവം.
നല്ല പനിയും വിറയലും ഉണ്ട്... ഉള്ളിൽ നല്ല ദേഷ്യവും.
വേദി നിയന്ത്രിക്കുന്നയാൾ എനിക്ക് 10 മിനിറ്റ് സമയം തന്നു...
ആദ്യം കുറച്ചുഭാഗം സേവ് ആയതുകൊണ്ട് ബാക്കി ചെയ്തു... ആദ്യത്തെ പോലെ ലുക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ചെയ്തു.
മത്സരം കഴിയുമ്പോൾ അനിയൻ നജീബ് (എളാപ്പയുടെ മകൻ) അവിടെ വന്നിരിപ്പുണ്ട്...
എന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ..
ഷിബി പറഞ്ഞയച്ചതാണ്.
അനസ് കാക്കാനോട് “ഇനിയും എന്നോട് പിടിച്ചുനിൽക്കാൻ കഴിയില്ല ” എന്ന് പറയുമ്പോൾ ഒരേയൊരു കാര്യമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു...
“മറ്റു ഡിവിഷനു മുന്നിൽ എന്റെ ഡിവിഷൻ ചെറുതായിക്കൂടാ... നാളെ എന്തായാലും പേജിൽ മുഴുവൻ അപ്‌ഡേഷനുകളും ചെയ്യണം” എന്നത് മാത്രം.
ബൈക്കിന്റെ അടുത്തേക്ക് പോകുമ്പോൾ കാക്കയുണ്ടായിരുന്നു അവിടെ.
നെറ്റിയിൽ തൊട്ട്കൊണ്ട് “വേഗം പോയി കിടക്ക്... ഇപ്പൊ ഇനി ഒന്നിനും നിൽക്കണ്ടാ..” എന്നായിരുന്നു.
വീട്ടിലേക്ക് പോകുന്നതിനിടെ പനി ശക്തിയായി...
വഴിയിൽ നല്ലപോലെ ചർധിച്ചു. ക്ഷീണം കാരണം ഒരു പീടികത്തിണ്ണയിൽ കയറിയിരുന്നു. ഫിനു അപ്പോഴേക്കും ശിബിയെ വിളിച്ചുപറഞ്ഞിരുന്നു...
ഷിബി നഗരിയിലുള്ളതുകൊണ്ട് പെട്ടൊന്ന് ആ പീടികയുടെ അടുത്തെത്തി...
നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു...
പോകുന്നതിനിടയിൽ വീണ്ടും ചർധിച്ചു. കാക്കാൻറെ കൂട്ടുകാരായ Unais Choyathala യും Lukmanul Hakeem ഉണ്ടായിരുന്നു ഹോസ്പിറ്റലിലേക്ക്...
ഡോക്ടർ പരിശോധന തുടങ്ങി.
തർമോമീറ്റർ ഉപയോഗിച്ച് പനിയുടെ ചൂട് അളന്നു.105° ആയിട്ടുണ്ട്...
കാക്ക ശീല നനച്ചുകൊണ്ട് നെറ്റിയിൽ വെച്ചു. പിച്ചിംപേയും പറഞ്ഞുകൊണ്ടിരുന്നു...
ഒന്നിനും ഒരു സ്ഥിരതകിട്ടാതെയായി....
ഞാൻ ഡോക്ടറോട് ഒന്നേ പറഞ്ഞുള്ളു...
“എന്ത് കയറ്റിയാലും വേണ്ടിയില്ല...
നാളെ എനിക്കൊരു ഫങ്ഷനുണ്ട്.
അതിന് നിർബന്ധമായും എനിക്ക് പങ്കെടുത്തെ മതിയാവൂ...”
ഇത് കേട്ട് കാക്കയും കാക്കന്റെ കൂട്ടുകാരും ചിരിക്കുന്നുണ്ട്... എനിക്ക് നല്ല തലവേദനയും ഉണ്ട്. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല...
നേഴ്‌സ്‌ വന്ന ഇടതുകയ്യിൽ സൂചികുത്തി...
ഞരമ്പ് കിട്ടാത്തത് കൊണ്ട് വലത് കയ്യിൽ കുത്തി.നല്ല വേദന അനുഭവപ്പെട്ടു. എന്താണ് കയറ്റുന്നത് എന്നറീലാ. എന്തായാലും ഗ്ലൂക്കോസ് അല്ല എന്നുറപ്പുണ്ട്.
നല്ല ക്ഷീണം...
നല്ലപോലെ ഉറങ്ങി.
ഹോസ്പിറ്റൽ വിട്ടിറങ്ങുമ്പോൾ ഏകദേശം 1 മണിക്കടുത്തായിട്ടുണ്ട്...
വീട്ടിൽ എത്തിയപ്പോൾ കൈപിടിച്ചിറക്കാൻ സലുവും ഫിനുവും കാറിനടുത്തേക്ക് വന്നു.
അവർ നേരെ ബെഡിൽ കൊണ്ടുപോയി കിടത്തി. ഉമ്മ ഇത്രക്ക് സീരിയസ്സായത് അറിഞ്ഞിട്ടില്ല.അല്ല,അറീച്ചിട്ടില്ല.
കഞ്ഞിയും ഗുളികയും കുടിപ്പിച്ച് എല്ലാവരും എന്നെ കിടത്തി...
പിറ്റേ ദിവസം 10:45ന് കൃത്യമായി ഞാൻ അവിടെ എത്തി...
കൊണ്ടുപോയി വിടുമ്പോൾ കാക്ക വീണ്ടും വീണ്ടും നെറ്റിയിങ്ങനെ തൊട്ടുനോക്കുന്നുണ്ട്.
എത്തിയ സമയം മുതൽ പിന്നീട് സാഹിത്യോത്സവ് കഴിയുന്നത് വരെ പനിച്ചിട്ടില്ല.
മുഴുവൻ ഡിസൈനുകളും ചെയ്തുകഴിഞ്ഞിട്ടില്ല...
വീട്ടിൽ എത്തി ബാക്കിയുള്ളത് ചെയ്തുതീർത്തപ്പോഴേക്കും 1 മണിയായിട്ടുണ്ട്.
ഡിസൈനിന്റെ കാര്യങ്ങൾ ചോദിച്ചുകൊണ്ട് ഞാൻ എന്ത് സംശയങ്ങൾ എപ്പോൾ ചോദിച്ചാലും മടികൂടാതെ പറഞ്ഞുതരുന്ന Safvan Yousuf Cherooth ഇക്കായുണ്ടായത് കൊണ്ട് എല്ലാം മംഗളത്തിൽ അവസാനിച്ചു.
“ആ ഒരുമണിക്ക് നല്ല റാഹത്തുണ്ടായിരുന്നു.ഒരു വലിയ ഉത്തരവാദിത്തം നല്ലരീതിയിൽ ചെയ്തതുപോലെ”...
നാളെ കോളേജുണ്ട് ഒപ്പം പനിയും.
നന്ദി❤️😍

Comments