Posts

Showing posts from 2017

ആവേശമായിരുന്നു ഞങ്ങൾക്ക്, RSC ജാമിഅ സെക്ടർ.❤💝🌺

Image
✒AshiqMudhasirKP സാഹിത്യോത്സവ് ഓർമയിൽ..... ആവേശമായിരുന്നു ഞങ്ങൾക്ക്, RSC ജാമിഅ സെക്ടർ. സെക്ടറുകളിൽ വെച്ച് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ച സെക്ടർ. ജിദ്ദയിൽ പ്രധാനപ്പെട്ട സെക്ടറുകളിൽ ഒന്നായിരുന്നു ജാമിഅ സെക്ടർ. ഏതു പരിപാടി  നടത്തുകയാണെങ്കിലും സ്റ്റാൻഡേർഡായി തന്നെ നടത്തും. അതിൽ എടുത്തുപറയേണ്ട പരിപാടികളാണ് സാഹിത്യോത്സവും ജാലകവും. ജാമിഅ സെക്ടർ നടത്തുന്ന ജാലകത്തിൽ ഒട്ടുമിക്ക സെക്ടറുകളിലെ കുട്ടികളും പങ്കെടുകുമായിരുന്നു.കാരണം അത് മറ്റു സെക്ടറുകളെക്കാൾ ഗംബീരമായിരിക്കും. അങ്ങനെയിരിക്കെയാണ് 2015ൽലെ സാഹിത്യോത്സവ് കടന്നുവരുന്നത്. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. മത്സരാർത്തികൾ യൂണിറ്റ് സാഹിത്യോത്സവിൽ തന്നെ ഉഷാറാക്കുന്നുണ്ട്. എല്ലാ വിജയത്തിനുംപിറകെ ജാമിഅ സെക്ടർ പ്രവർത്തകരുടെ കാരങ്ങളാണ്. Safwankp Kannur, Rishal Razack, Shibil Tp Tkv, Rahees Ali, Sharaf Naduthodi, Niyas bin Ubaidulla Kp, Ameen Basil, Najah , Akif Minhaj  അങ്ങനെ ഒരുപാട് കഴിവുറ്റ മത്സരാർത്തികൾ. ഇവരെല്ലാം ജാമിഅ സെക്ടറിൻറെ  വാഗ്‌ദാനങ്ങളായിരുന്നു. ഞമ്മക്ക് വലിയ കഴിവില്ലങ്കിലും ഞമ്മൾ പരിപാടിയിൽ പങ്കെടുക്കുമാ...

നിലമ്പൂർ യാത്ര...🚉🚘⛺

Image
✒Ashiq Mudhasir KP കഴിഞ്ഞ വെക്കേഷൻ സമയത്ത് സൗദിയിൽ ഉള്ളപ്പോൾ എടുത്ത തീരുമാനമാണ്  പെരുന്നാൾ ലീവിന് എല്ലാവരും ഒന്നിച്ച് കറങ്ങാം എന്നുള്ളത്. എല്ലാവരും അതിൽ ഉറച്ചുനിന്നു. അങ്ങനെയിരിക്കെ ഈ ചെറിയപെരുന്നാളിന് ഞങ്ങൾ നാലുപേർ നിലമ്പൂരിലേക്ക് ട്രിപ്പടിക്കാൻ തീരുമാനിച്ചു. അവിടെയുള്ള സ്ഥലങ്ങളൊക്കെ കാണണം. നല്ല ഫോട്ടോസ് എടുക്കണം. അത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും ഇടണം. നല്ല ഹോട്ടലിൽ കയറണം. നല്ല ഭക്ഷണം കഴിക്കണം. ചുരുക്കി പറഞ്ഞാൽ  യാത്ര ഒന്ന് അടിച്ചുപൊളിക്കണം. ഇതായിരുന്നു തീരുമാനം. കൂട്ടത്തിലുള്ള Shibil Tp Tkv നിലമ്പൂർ കാരനാണ്. പക്ഷെ അവൻ ചെറുപ്പംമുതലെ ഗൾഫിൽ ആയിരുന്നത്കൊണ്ട് അവന് എല്ലാ ഭാഗങ്ങളും ശരിക്ക് അറിയില്ല. ഞങ്ങൾ പോകാണോ വേണ്ടയോ എന്ന തീരുമാനത്തിലായി.‘നമുക്ക് പോകാം’ എന്ന് ഞാൻ പെരുന്നാളിന്റെ അന്ന് രാത്രി ഇവർ മൂന്ന് പേരോടും ഫോൺ ചെയ്തുപറഞ്ഞു. അതിന് കാരണം പെരുന്നാളിന്റെ അന്ന് രാത്രിയിലെ അളിയൻറെ (Yaseer Thengilan ) ചില വാക്കുകളായിരുന്നു. “നമ്മൾ എപ്പോഴും ഇന്നിൽ ജീവിക്കണം.ഇന്നലെ ചിലപ്പോൾ നമുക്ക് സങ്കടമോ സന്തോഷമോ ഉണ്ടായേക്കാം. അതിൽ നമ്മൾ ഇന്ന് ചിന്തിച്ച് സങ്കടപ്പെ...

പെരുന്നാൾ തലേന്ന്....😘😘

Image
✒ AshiqMudhasirKP “നോമ്പ് തുറക്ക് വരാൻ കയ്യൂലട്ടോ ഷിബി... ഞാനിപ്പോൾ മലപ്പുറത്താണ്..” അളിയൻ {Yaseer Thengilan }(എളാമയുടെ മകളുടെ ഭർത്താവ്) കാക്കാനെ വിളിച്ചുപറഞ്ഞതാണ് {KP Ashiq Shibili Vadakkayil}. കാര്യം തിരക്കിയപ്പോൾ അളിയൻ ഞങ്ങളുടെ വണ്ടിയുടെ TP (Temporary Permit) ശരിയാക്കാൻപോയതാണ്... കാക്ക ഗൾഫിൽ പോകുന്നതിന് മുമ്പ് വണ്ടി കിട്ടുമോ എന്ന്‌ ഉപ്പ {KP Ali Vadakkayil } അളിയാനോട് ചോദിച്ചിരുന്നു. കഴിവതും ശ്രമിക്കാം എന്ന് മറുപടിയും നൽകിയിരുന്നു. നോമ്പ് തുറക്കുന്ന കുറച്ചുമുന്നെ വിളിച്ച് വണ്ടി റെഡിയായിട്ടുണ്ട് എന്നുപറഞ്ഞ്‌ അളിയൻ വിളിച്ചു. നോമ്പ് തുറന്ന ശേഷം ഞങ്ങൾ പോകാൻ തീരുമാനിച്ചു.  പോകുമ്പോൾ ഉപ്പ കുട്ടികളെ എല്ലാരേയും കൂട്ടാൻ പറഞ്ഞു. “കുട്ടികൾക്കല്ലേ ഇത് ആവേശം. അവർ എല്ലാരും പൊന്നോട്ടെ...” ഈ വാക്കുകൾ എന്നിൽ വല്ലാതെ നിറഞ്ഞുനിന്നു. ഉപ്പ പറഞ്ഞത് ശരിയാണ്. വണ്ടി എടുക്കാൻ പോകാ... എന്ന് പറഞ്ഞപ്പോൾ കുട്ടികൾ എല്ലാരും തുള്ളിച്ചാടി.എല്ലാരും ഭയങ്കര ഊറ്റത്തിലായി.പെട്ടെന്ന് എല്ലാരും വണ്ടിയിൽ കയറി. ഷോറൂമിൽ കയറി ഉപ്പയും കാക്കയും എളാപ്പയും {Abdullah} അമ്മായിയുടെ മകനും {Jaisal Babu} കാര്യ...

കാണാൻ ഒരു പൂതി....😘😘

Image
✒ AshiqMudhasirKP സമയം ഏതാണ്ട് വൈകു: ആറ് മണിയോട് അടുക്കുന്നു. അപ്പോഴാണ് Faiz ൻറെ മെസ്സേജ് കണ്ടത്. “നാളെ മോർണിങ് എന്താ പരിപാടി... അരീക്കോട് വരോ..?” എന്നതായിരുന്നു ടെക്സ്റ്റിൽ. ഞാൻ കാണാൻ കൊതിച്ചിരിക്കുന്നതിൽ ഒരാളാണ് മ്മളെ ചങ്ങായി. ഞാൻ ഉടനെ “നാളെ ഒന്നുല്ല... ഫ്രീയാണ് ”എന്നയച്ചു. പിറ്റേന്ന് രാവിലെ (ഇന്ന്) അരീക്കോട് ബസ്റ്റാൻന്റിൽ എത്തി.... അവനെ കൂട്ടി വീട്ടിലേക്ക് പൊന്നു... ഈ സൗഹൃദത്തിന് നാല് വയസ്സുമാത്രമേ പ്രായമുള്ളൂ... എങ്കിലും നാല്പതുവർഷത്തെ പരിചയഭാവമുണ്ട് രണ്ടാൾക്കും.  ICF ൻറെ  SUMMARIZE എന്ന പരിപാടിയിലാണ്  ഞങ്ങൾ പരിചയപെടുന്നത്. പിന്നീട് സൗഹൃദം പടർന്ന് പന്തലിച്ചു.... #AshiqMudhasirKP Am.kp® 👍 www.facebook.com/Ashiq.Mudhasir.KP

പഠിപ്പുരയിലേക്ക്.....📖

Image
പഠിപ്പുരയിലേക്ക്..... ✒Ashiq Mudhasir KP മഅദിൻ അക്കാഡമിയിലേക്ക് പോകുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റാൻ എന്ത് എഴുതുമെന്ന് പെങ്ങളോട് ചോദിച്ചപ്പോൾ  ഉടനെ ഉപ്പാന്റെ മറുപടി:“പഠനകാലം മുഴുവൻ അവിടെ പഠിക്കാൻ പോകാണ് എന്ന് എഴുതിയിട്ടാളാ...”  എന്ന്. ഉപ്പ അത് പറയാൻ കാരണമുണ്ട്. ആദ്യം ഞാൻ ദഅവയിൽ ചേർന്നിരുന്നു.ചില വിഷമങ്ങൾ കാരണം അവിടുന്ന്മാറി. അങ്ങനെ മഅദിൻ ടെക്‌നോറിയത്തിൽ ചേർന്നു. അവിടെ പുതിയ കൂട്ടുകാരും നല്ലൊരു ഉസ്താദിനെയും എനിക്ക് കിട്ടി.... ‘ഹോസ്റ്റലിൽ രണ്ട് വർഷം പഠിക്കണം.അതിനുമുമ്പിൽ പോരണം എന്ന് പറയാനേ പാടില്ല.’ എന്നത് ഉപ്പയും കാക്കയും ചേരുമ്പോൾ പറഞ്ഞകാര്യമാണ്. ദഅവയിൽനിന്ന് പോന്നത്കൊണ്ടാണ് ഉപ്പ ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം... ഞാൻ ഹാപ്പിയാണ്... എൻറെ കുടുംബവും.... അൽഹംദുലില്ലാഹ്. #AshiqMudhasirKP Am.kp® 👍 www.facebook.com/Ashiq.Mudhasir.KP

ഇന്ന് നാട്ടിൽക്ക് പോകേണ്ട ഞാൻ...😓😓

Image
✒Ashiq Mudhasir KP “ഡാ... ഇന്നെപ്പോഴാ നീയും Safwankp യും പോരുന്നത്...” Shibil നാട്ടിൽനിന്ന് മിസ്സ് അടിച്ചു.... തിരിച്ചുവിളിച്ചപ്പോ അവൻറെ ചോദ്യം ഇതായിരുന്നു. എടാ പോരാൻ ആയിട്ടില്ല. ടിക്കറ്റ് നീട്ടി.. “അതെന്തേ...?” അവൻ ചോദിച്ചു... ‛ഇഖാമ പുതുക്കാൻ ഇൻഷുറൻസ് കയറിയിട്ടില്ല...’ഞാൻ മറുപടി നൽകി. അങ്ങനെ ഞങ്ങൾ  രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്ന് ഇത്താൻറെ വിളി.. “മുത്തൂ... ആ കറി ഇളക്ക്... ബാങ്ക് കൊടുക്കാനായി.... അവർ വരുമ്പോഴേക്കും പണി തീരണം...” ഞാൻ വേഗം സംസാരിച്ച് അടുക്കളയിൽ പോയി കറി ഇളക്കി.... അവൾ എന്തോ  പൊരി ഉണ്ടാക്കുന്ന തിരക്കിലാ... മൂന്ന് ദിവസം മുമ്പ്» “മുത്തൂ... അനക്ക് നാട്ടിൽ പോകുമ്പോ കൊണ്ടുപോകാൻ സാധനങ്ങൾ ഒന്നും വാങ്ങണ്ടേ...” ഉമ്മ ചോദിച്ചു. ഇനിയും ദിവസം ഉണ്ടല്ലോ... പിന്നെ വാങ്ങാം എന്ന് ഞാനും പറഞ്ഞു. “ഇന്ന്   ഉപ്പാക്ക് ഒഴിവുള്ള ദിവസാണ്. ഇന്ന് എല്ലാർക്കും ഒരുമിച്ച് സാധനങ്ങൾ വാങ്ങാൻ പോകാം... മാറ്റി നിൽക്കാൻ ഉപ്പ വിളിച്ചു പറഞ്ഞിട്ടുണ്ട്.” ഏതായാലും സാധനങ്ങൾ വാങ്ങാൻ പോകണം. എന്നാ പിന്നെ അതിന്നായിക്കോട്ടെ എന്ന് ഞാനും കരുതി. അല്ലങ്കിൽ ...

ഓലും നാട്ടിക്ക് പോയി..😢😘

Image
✒AshiqMudhasirKP എന്തെഴുതണം എന്നൊരു പിടിയും കിട്ടുന്നില്ല..... വർഷം 11 ആയി.... ഒപ്പമുള്ള Rahees ഉം Safwankp ഉം ഞാൻ വന്ന്  6മാസം കഴിഞ്ഞാണ് ഗൾഫിൽ വന്നത് (ഏകദേശം).... അന്ന് തുടങ്ങിയ ബന്ധം ഇന്നുമുണ്ട്. അങ്ങനെ കാലം അതിവേഗം സഞ്ചാരം തുടർന്നു.... ഉപ്പയുടെ നിർബന്ധപ്രകാരം ട്യൂഷനിൽ പോയി തുടങ്ങി.  റൂമിനടുത്തുള്ള Mahd Al Uloom International School,Jeddah ലെ അധ്യാപകനായ Akbar Ali മാഷായിരുന്നു .   അവിടെയായിരുന്നു  Shibil ഉണ്ടായിരുന്നത്.  ആദ്യം വലിയ പരിചയമൊന്നുമില്ലായിരുന്നു. പിന്നീട് പെട്ടെന്ന് കൂട്ടായി...  അവിടുന്നാണ്ശിബിലി ഞങ്ങളുടെ സ്കൂളായ Mahd Al Uloom International School,Jeddah യിലാണ് ചേരുന്നത് എന്ന് പറഞ്ഞത്.... അപ്പോ ഒരുപാട് സന്തോഷമായി... സ്കൂൾ പുതിയ അധ്യായവർഷത്തിന് തുടക്കം കുറിക്കുന്നു.ഞാൻ പുതിയ ഫ്രണ്ട്‌ശിപ്പിനും... അപ്പോഴൊന്നും ഞങ്ങൾക്ക് വലിയ മിണ്ടാട്ടം ഇല്ലായിരുന്നു... കാണുമ്പോൾ മിണ്ടും കണ്ടില്ലേൽ അങ്ങനെ നടക്കും. അങ്ങനെ  ഈ സൗഹൃദത്തിന് ഒരു ഉറപ്പുപകരുമെന്നോണം Risala Study Circle ന്‍റെ  ജാലകം. അത് ഞാൻ നല്ലപോലെ മുതലെടുത...

RSC എനിക്ക് നൽകിയത് പവിഴം പോലുള്ള സൗഹൃദം...

Image
✏AshiqMudhasirKp ഈ ജീവിതകാലയളവിൽ എനിക്ക് ഒരുപാട് സഹൃദങ്ങൾ സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവരോടും പെട്ടെന്ന് കമ്പനിയാകാനുള്ള കഴിവും അള്ളാഹു എനിക്ക് നൽകിയിട്ടുമുണ്ട്... ഈ ഫോട്ടോയിൽ കാണുന്നവർ അതിൽ ചിലരാണ്... Shibil Tp Tkv നിലമ്പൂർ-MLP Rahees Ali രാമനാട്ടുകര-MLP Safwankp ചുഴലി -kannur Fasil മലപ്പുറം Faris KPകൊളത്തൂര്-MLP Rishal തളിപ്പറമ്പ്-Kannur ഒരിക്കൽ  RSC യുടെ ജാലകം എന്ന പ്രോഗ്രാമിനെകുറിച്ച് ജേഷ്ട്ടൻ KP Ashiq Shibili Vadakkayil ൽ നിന്ന് കേൾക്കാൻ ഇടയായി. സ്കൂളിലും (Mahd Al Uloom International School,Jeddah) റൂമിന് അടുത്തുമുള്ള മലയാളി കൂട്ടരോട് ഈ വിവരം അറീക്കാൻ ജേഷ്ട്ടൻ പറഞ്ഞു... ഞാൻ അറിയുന്നവർക്കിടയിൽ ഈ വിവരം കൈമാറി. നാലു ചുമരുകൾക്കുള്ളിലാണ്  ഗൾഫിൽ ഉള്ള കുട്ടികളുടെ ജീവിതം എന്ന് പൊതുവെ  ധാരണയുണ്ട്. എൻറെ കാഴ്ചപ്പാടിൽ  അത് തികച്ചും തെറ്റാണ്... ഞാൻ ഇവിടെ 11 വർഷമായി... എനിക്കിപ്പോഴും താൽപര്യം ഇവിടെ തന്നെ... കുട്ടികളെ ഒറ്റക്ക് പുറത്തുവിടാനുള്ള ധൈര്യം ആദ്യം ഒരോ മാതാപിതാക്കൾക്കും വേണം (എല്ലായിടത്തേയ്ക്കും അരുത്). അതുണ്ടായാൽ കുട്ടികൾക്ക് ഇവിടെയ...

📝നാടും കുടുംബവും 📋

Image
✒️ Ashiq Mudhasir KP (എന്‍റെഗ്രാമം) ⛺️ 🏞   അതെ.. അരീക്കോട്, ഇതാണെന്‍റെ കൊച്ചു ഗ്രാമം.....      കേരളസംസ്ഥാനത്ത് സാക്ഷരതകൊണ്ട് സമ്പുഷ്ടമായ മലപ്പുറം ജില്ലയില്‍ ചാലിയറിന്‍റെ മന്നമാരുതന്‍റെ തലോടലേറ്റ് സ്ഥിതിചെയ്യുന്ന ഒരുകൊച്ചു ഗ്രാമമാണ് ഞാന്‍ അതിവസിക്കുന്ന അരീകോടെന്ന പ്രദേശം.                        ഫുട്ബോൾ രംഗത്ത് കാലുകൊണ്ട്‌ കവിതരചിക്കുകയും വിദ്യാഭ്യാസം കൊണ്ട് യുവതലമുറകളെ  വാര്‍ത്തെടുക്കുകയുംചെയ്യുന്ന എന്‍റെ ഗ്രാമം...             മലയാളി മനസ്സില്‍  "ഫുട്ബോള്‍"  എന്നുകേള്‍ക്കുമ്പോള്‍ ഓടിവരുന്നത് എന്‍റെ ഗ്രാമത്തെ കുറിച്ചായിരിക്കും. "ഇന്ത്യന്‍ ഫുട്ബോളിനും" "കേരളാ ഫുട്ബോളിനും" യുവതാരങ്ങളെ വാര്‍ത്തെടുത്തു  എന്ന ഖ്യാതികൂടി  എന്‍റെ ഗ്രാമത്തിനുണ്ട്.                                ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ  നേതൃത്തമേറ്റെടുത്തുകൊണ്ട് അന്താരാഷ്ട്രതലത്തില്‍...

📝കള്ളുകുടിയനായ അച്ഛന്‍ 😓

Image
                               ✒️ Ashiq Mudhasir KP "രാഹുല്‍...  വേഗം കുളിച്ച്‌ ക്ലാസ്സില്‍ പോകാന്‍നോക്ക്   ". അമ്മയുടെവാക്കിന് ചെവികൊടുക്കാതെ അവന്‍ കൂട്ടുകാര്‍ക്കൊപ്പം മണല്‍വരാന്‍ പോയി..... അതിന് കാരണവുമുണ്ട്.... അവന്‍റെ അച്ഛന്‍ മുകുന്ദന്‍ പണിയെടുത്തുക്കിട്ടുന്ന പണംകൊണ്ട് കള്ളുകുടിയും കഞ്ചാവും അങ്ങനെ തുടങ്ങി  ഒട്ടുമിക്ക ലഹരിപദാര്‍ത്ഥങ്ങള്‍ ഉഭയോഗിക്കുന്ന ആളായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ട പണം ഇയാള്‍ നല്‍കുകയുമില്ല.  ചിലദിവസങ്ങളില്‍  വിശപ്പടക്കാന്‍ വെള്ളംമാത്രം കുടിച്ച നാളുകളും ഇരുവര്‍ക്കിടയില്‍  ( രാഹുലിനും അമ്മക്കും )  കഴിഞ്ഞുപ്പോയിട്ടുണ്ട്. മദ്യപാനിയായിരുന്ന അച്ഛന്‍  നാട്ടിലെങ്ങും ലഹളസൃഷ്ട്ടിച്ചു. ഇത് തുടര്‍ന്നുകോണ്ടിരുന്ന മുകുന്ദനെ  നാട്ടിലുള്ളവര്‍ മനസ്സറിഞ്ഞ് ഒന്ന് പെരുമാറി.രണ്ട്മാസത്തോളം ആശുപത്രിയിലായെങ്കിലും മുകുന്ദന് ഒരുമാറ്റവുമില്ല. ഇങ്ങനെയിരിക്കെ കുടുംബം മുഴുപട്ടിണിയിലായി.പാര്‍വതി (രാഹുലിന്‍റെ അമ്മ) അടുത്തവീട്ടിലേഅടുക്കളയില്‍ വല്ലപണ...

🎨വാട്ട്സപ്പ് ഗ്രൂപ്പുകള്‍🎭

Image
✒️KP Ashiq Shibili Vadakkayil 📋(Poem) 😃   ഗ്രൂപ്പുകള്‍ പലതുണ്ട് പലതുണ്ട് പല പേരുകളില്‍ പല ആശയത്തില്‍ പലരും പലതുമെഴുതുന്നു പലരും പലതും ചേര്‍ക്കുന്നു ഞാനെഴുതിയതെവിടുന്നു വന്നെന്നോ ഞാന്‍ ചേര്‍ത്തതെവിടുന്നു വന്നെന്നോ അറിയില്ല  അറിയില്ല അത് സത്യമെന്നോ അറിയാതെ കാണാതെ ചേര്‍ക്കുന്നതെല്ലാം പലര്‍ക്കും പലനാളില്‍ ദു:ഖമായ് നീറുന്നു ചില സമയങ്ങളില്‍ ഗ്രൂപ്പുകള്‍ ആഞ്ഞുവീശുന്ന കൊടുങ്കാറ്റുപോലെ ചില സമയങ്ങളില്‍ അതൊരു  ചാറ്റല്‍ മഴ മൂടിക്കിടക്കുന്ന മേഘങ്ങളായ് നില്‍ക്കുമ്പോള്‍ ചിലര്‍ വന്ന് അതിനെ തൊട്ടുണര്‍ത്തും ഉണര്‍ന്നുകഴിഞ്ഞാലും ഒരുപക്ഷെ അതു വേനല്‍ മഴപോലെ വന്നുപോവും. 👍 Facebook 👍 Youtube 👍 Instagram

📋മരണം...✍️

Image
✒️ KP Ashiq Shibili Vadakkayil         📋 (Poem) 😓 എത്ര അകലേക്ക്‌ ഞാന്‍ പോയാലും ഒരുനാള്‍ എന്നരികിലേക്കു നീ ഓടിയെത്തും... നിറഞ്ഞ മിഴിയുമായി ഞാനിരുന്നാലും എന്‍ കണ്ണുകളെ നീ മറച്ചിരിക്കും... ആ കണ്ണുകളൊന്നു തുറന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയാലും തുറക്കാനാവാത്ത വിധം അതടഞ്ഞിപോയിരിക്കും. 👍 Facebook 👍 Youtube 👍 Instagram