Back to God's own country


പോവുകയാണ്...
അങ്ങ് ദൈവത്തിന്റെ സ്വന്തം നാടായ,പച്ചപ്പുകൊണ്ട് പരവദാനി വിരിച്ച
കേരളക്കരയിലേക്ക്...
ജീവിതത്തിലെ ഒരുപാട് സന്തോഷങ്ങൾ നൽകിയ മണ്ണാണിത്.എന്തിലധികംപറയണം,ജീവിതത്തിലെ പകുതിയിൽ അധികവും ജീവിച്ച നാടാണ്.
ഒരുപാട് ഉസ്താദുമാരെയും അധ്യാപകരേയും സുഹൃത്തുക്കളേയും സംഘടനാ പ്രവർത്തകരേയും ഈ നാട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഒരുപാട് തവണ ഉംറയും സിയാറത്തും ചെയ്യാൻ കഴിഞ്ഞുവെന്ന വലിയഭാഗ്യവും നാഥൻ കനിഞ്ഞേകി. അൽഹംദുലില്ലാഹ്....
നീണ്ട 11 വർഷങ്ങൾ.
കൃത്യമായിപറഞ്ഞാൽ 11 വർഷവും 25 ദിവസവും.
ഇവിടുന്ന് എക്സിറ്റിലാണ് പോകുന്നത് എന്ന ഒരു സങ്കടം മനസ്സിലുണ്ടെങ്കിലും അതിലേറെ സന്തോഷമുണ്ട്.
ഇനിയും ഇവിടെ വരാൻ നാഥൻ തുണക്കട്ടെ...
ആമീൻ.

Comments