ആവേശമായിരുന്നു ഞങ്ങൾക്ക്, RSC ജാമിഅ സെക്ടർ.❤💝🌺

✒AshiqMudhasirKP
സാഹിത്യോത്സവ് ഓർമയിൽ.....

ആവേശമായിരുന്നു ഞങ്ങൾക്ക്,
RSC ജാമിഅ സെക്ടർ.

സെക്ടറുകളിൽ വെച്ച് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ച സെക്ടർ.

ജിദ്ദയിൽ പ്രധാനപ്പെട്ട സെക്ടറുകളിൽ ഒന്നായിരുന്നു ജാമിഅ സെക്ടർ.
ഏതു പരിപാടി  നടത്തുകയാണെങ്കിലും സ്റ്റാൻഡേർഡായി തന്നെ നടത്തും.

അതിൽ എടുത്തുപറയേണ്ട പരിപാടികളാണ് സാഹിത്യോത്സവും ജാലകവും.

ജാമിഅ സെക്ടർ നടത്തുന്ന ജാലകത്തിൽ ഒട്ടുമിക്ക സെക്ടറുകളിലെ കുട്ടികളും പങ്കെടുകുമായിരുന്നു.കാരണം അത് മറ്റു സെക്ടറുകളെക്കാൾ ഗംബീരമായിരിക്കും.

അങ്ങനെയിരിക്കെയാണ് 2015ൽലെ സാഹിത്യോത്സവ് കടന്നുവരുന്നത്.
എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു.
മത്സരാർത്തികൾ യൂണിറ്റ് സാഹിത്യോത്സവിൽ തന്നെ ഉഷാറാക്കുന്നുണ്ട്.

എല്ലാ വിജയത്തിനുംപിറകെ ജാമിഅ സെക്ടർ പ്രവർത്തകരുടെ കാരങ്ങളാണ്.

Safwankp Kannur, Rishal Razack, Shibil Tp Tkv, Rahees Ali, Sharaf Naduthodi, Niyas bin Ubaidulla Kp, Ameen Basil, Najah , Akif Minhaj  അങ്ങനെ ഒരുപാട് കഴിവുറ്റ മത്സരാർത്തികൾ.
ഇവരെല്ലാം ജാമിഅ സെക്ടറിൻറെ  വാഗ്‌ദാനങ്ങളായിരുന്നു.
ഞമ്മക്ക് വലിയ കഴിവില്ലങ്കിലും ഞമ്മൾ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു.

രണ്ടായിഴ്ച കഴിഞ്ഞു.
സെക്ടർ സാഹിത്യോത്സവിന് തുടക്കമായി...

മത്സരാർത്തികൾ അവരുടെ പരിപാടികൾ അതിഗംഭീരമായി അവതരിപ്പിച്ചു.

പോയിന്റുകൾ വിളിച്ചുപറയുമ്പോൾ തക്ബീർധ്വനികൾ അലയടിക്കുന്നു...

പരിപാടിക്കിടെ ഗ്രീൻ റൂമിൽനിന്നും അനൗണ്സ്മെന്റ്...
“മുപ്പതാമത് മത്സരഫലം പുറത്തുവന്നപ്പോൾ  ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ 137 പോയിന്റോടുകൂടെ കിലോ-10 യൂണിറ്റ്  ഒന്നാമത്...
10 പോയിന്റിന്റെ വ്യത്യാസത്തിൽ 127 പോയിന്റുമായി മദാഇൻ ഫഹദ് യൂണിറ്റ് രണ്ടാമതും...”
ഇത് കെട്ടപാടെ ഒരുകൂട്ടം വിദ്യാർത്ഥികൾ തക്‌ബീർ മുഴക്കി.

പോയിന്റുകൾ മാറിമറയുന്നു....

മത്സരം അവസാന നിമിഷത്തിലേക്ക്....

രാണ്ടാമനായിരുന്ന മദാഇൻ ഫഹദ് യൂണിറ്റ് അവസാന നിമിഷത്തിൽ ആർക്കും എത്തിപ്പിടിക്കാനാകാത്തവിധത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.

ഇങ്ങനെതന്നെയാണ് ജാമിഅ സെക്ടർ.
എല്ലാത്തിലും അവസാന റൗണ്ടിൽ എത്തിപ്പിടിക്കാനാകാത്തവിധം മുന്നിലായിരിക്കും.

സെക്ടർ കഴിഞ്ഞ് സോണിൽ പോകുമ്പോഴയും മറ്റു സെക്ടറുകളേക്കാൾ ആവേശം ജാമിഅ സെക്ടറിൻറെ പരിപാടിയായിരുന്നു.

“തികച്ചും വ്യത്യസ്തം തന്നെ...”.

✒ Ashiq Mudhasir KP

#ഓർമ #സാഹിത്യോത്സവ് #2k15 #JamiaSector
Am.kp®
👍 www.facebook.com/AshiqMudhasirKP/

Comments

Post a Comment