ഓലും നാട്ടിക്ക് പോയി..😢😘
✒AshiqMudhasirKP എന്തെഴുതണം എന്നൊരു പിടിയും കിട്ടുന്നില്ല.....
വർഷം 11 ആയി....
ഒപ്പമുള്ള Rahees ഉം Safwankp ഉം ഞാൻ വന്ന് 6മാസം കഴിഞ്ഞാണ് ഗൾഫിൽ വന്നത്
(ഏകദേശം)....
അന്ന് തുടങ്ങിയ ബന്ധം ഇന്നുമുണ്ട്.
അങ്ങനെ കാലം അതിവേഗം സഞ്ചാരം തുടർന്നു....
ഉപ്പയുടെ നിർബന്ധപ്രകാരം ട്യൂഷനിൽ പോയി തുടങ്ങി.
റൂമിനടുത്തുള്ള Mahd Al Uloom International School,Jeddah ലെ അധ്യാപകനായ Akbar Ali മാഷായിരുന്നു .
അവിടെയായിരുന്നു Shibil ഉണ്ടായിരുന്നത്.
ആദ്യം വലിയ പരിചയമൊന്നുമില്ലായിരുന്നു.
പിന്നീട് പെട്ടെന്ന് കൂട്ടായി...
അവിടുന്നാണ്ശിബിലി ഞങ്ങളുടെ സ്കൂളായ Mahd Al Uloom International School,Jeddah യിലാണ് ചേരുന്നത് എന്ന് പറഞ്ഞത്....
അപ്പോ ഒരുപാട് സന്തോഷമായി...
സ്കൂൾ പുതിയ അധ്യായവർഷത്തിന് തുടക്കം കുറിക്കുന്നു.ഞാൻ പുതിയ ഫ്രണ്ട്ശിപ്പിനും...
അപ്പോഴൊന്നും ഞങ്ങൾക്ക് വലിയ മിണ്ടാട്ടം ഇല്ലായിരുന്നു...
കാണുമ്പോൾ മിണ്ടും കണ്ടില്ലേൽ അങ്ങനെ നടക്കും.
അങ്ങനെ ഈ സൗഹൃദത്തിന് ഒരു ഉറപ്പുപകരുമെന്നോണം Risala Study Circle ന്റെ
ജാലകം.
അത് ഞാൻ നല്ലപോലെ മുതലെടുത്തു....
നല്ലൊരു കൂട്ടുകാരനെ കിട്ടി.
അങ്ങനെ തുടങ്ങിയ ഈ ബന്ധം ഇന്ന് 11am മണിക്ക് ഫ്ളൈറ്റ് കയറുകയാണ്....
അതുപോലെ മറ്റൊന്നായിരുന്നു Faris...
വന്നിട്ട് ഒന്നര വർഷം...
ഇശാ നിസ്കാരം കഴിഞ്ഞുവരുമ്പോൾ അറിയാത്ത ഒരു മലയാളി ചെർക്കൻ..
ഒന്ന് പരിചയപ്പെട്ടു...
നല്ല കമ്പനിയാണ് എന്നുതോന്നി...
അങ്ങനെ ഞങ്ങൾ 6 പേരായിമാറി
അവനും കഴിഞ്ഞ ആഴ്ചയിൽ നാട്ടിക്കുവിട്ടു....
ഇനിയും കാണുമെന്ന
വിശ്വാസത്തോടെ.....😢😘

Comments
Post a Comment