നിലമ്പൂർ യാത്ര...🚉🚘⛺

✒Ashiq Mudhasir KP
കഴിഞ്ഞ വെക്കേഷൻ സമയത്ത് സൗദിയിൽ ഉള്ളപ്പോൾ എടുത്ത തീരുമാനമാണ്  പെരുന്നാൾ ലീവിന് എല്ലാവരും ഒന്നിച്ച് കറങ്ങാം എന്നുള്ളത്.
എല്ലാവരും അതിൽ ഉറച്ചുനിന്നു.

അങ്ങനെയിരിക്കെ ഈ ചെറിയപെരുന്നാളിന് ഞങ്ങൾ നാലുപേർ നിലമ്പൂരിലേക്ക് ട്രിപ്പടിക്കാൻ തീരുമാനിച്ചു.

അവിടെയുള്ള സ്ഥലങ്ങളൊക്കെ കാണണം. നല്ല ഫോട്ടോസ് എടുക്കണം. അത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും ഇടണം. നല്ല ഹോട്ടലിൽ കയറണം.
നല്ല ഭക്ഷണം കഴിക്കണം. ചുരുക്കി പറഞ്ഞാൽ  യാത്ര ഒന്ന് അടിച്ചുപൊളിക്കണം. ഇതായിരുന്നു തീരുമാനം.

കൂട്ടത്തിലുള്ള Shibil Tp Tkv നിലമ്പൂർ കാരനാണ്. പക്ഷെ അവൻ ചെറുപ്പംമുതലെ ഗൾഫിൽ ആയിരുന്നത്കൊണ്ട് അവന് എല്ലാ ഭാഗങ്ങളും ശരിക്ക് അറിയില്ല.
ഞങ്ങൾ പോകാണോ വേണ്ടയോ എന്ന തീരുമാനത്തിലായി.‘നമുക്ക് പോകാം’ എന്ന് ഞാൻ പെരുന്നാളിന്റെ അന്ന് രാത്രി ഇവർ മൂന്ന് പേരോടും
ഫോൺ ചെയ്തുപറഞ്ഞു.

അതിന് കാരണം പെരുന്നാളിന്റെ അന്ന് രാത്രിയിലെ അളിയൻറെ (Yaseer Thengilan ) ചില വാക്കുകളായിരുന്നു.
“നമ്മൾ എപ്പോഴും ഇന്നിൽ ജീവിക്കണം.ഇന്നലെ ചിലപ്പോൾ നമുക്ക് സങ്കടമോ സന്തോഷമോ ഉണ്ടായേക്കാം. അതിൽ നമ്മൾ ഇന്ന് ചിന്തിച്ച് സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യരുത്.കഴിഞ്ഞത് കഴിഞ്ഞു.മറ്റുള്ളവരേയോ അവരുടെ വസ്തുക്കളെക്കണ്ടോ ഒന്നും പ്ലാൻ ചെയ്യരുത്”.അതൊരു സാഹചര്യത്തിൽ പറഞ്ഞതാണേലും  ഈ വാക്കുകൾ നല്ലപോലെ മനസ്സിൽ കുറിച്ചുവെച്ചു.

അങ്ങനെ കൂട്ടുകാരെ വിളിച്ച് നാളത്തേക്ക് തയ്യാറാകാൻ പറഞ്ഞു.

കാലത്തെതന്നെ പുറപ്പെട്ടു.
ആദ്യം കൊണ്ടോട്ടിയിൽപോയി.
അവിടെ Rahees Ali എത്താം എന്നുപറഞ്ഞു.അവൻറെ ഇക്കാക്ക Ramees അവനെ അവിടെ ഡ്രോപ് ചെയ്തു.ഞങ്ങൾ നേരെ പെരിന്തൽമണ്ണ ബസ്സിൽ കയറി
ബൈപസ്സിൽ ഇറങ്ങി.അവിടുന്ന്‌ Muhammed Faris KP നെയും കൂട്ടി നേരെയൊരു കൂൾബാറിൽ കയറി.പപ്സും അവിൽമിൽക്കും കഴിച്ചശേഷം നിലമ്പൂർ ബസ്സിൽ കയറി...
ഞങ്ങൾ നിലമ്പൂർ ചന്തകുന്ന് ബസ്റ്റാന്റിൽ ചെന്നിറങ്ങി.അവിടെ  Shibil ഉം അവൻറെ രണ്ട് കസിൻസും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ അവൻറെ വീട്ടിലേക്ക് പോയി. അവിടുന്ന് കാർ എടുത്ത് കറക്കം തുടങ്ങി.നിലമ്പൂരിലേ ചില പ്രകൃതികളൊക്കെ ഞങ്ങളുടെ ക്യാമറ ഒപ്പിയെടുത്തു.

എടുക്കുന്ന ഫോട്ടോകളെല്ലാം ഞങ്ങൾ സോഷ്യൽ മീഡിയയിൽ നിറച്ചു.ഒരുത്തൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇടുന്ന തിരക്കിലാ...
മറ്റാരുമല്ല,നമ്മടെ Rahees തന്നെ.

ഒരുപാട് കറങ്ങിയശേഷം ഞങ്ങൾ താജ് റെസ്റ്റോറന്റിൽ കയറി ബ്രോസ്റ്റ് കഴിച്ചു. അവിടെനിന്നും ഫോട്ടോ എടുക്കുന്നതിൽ ഞങ്ങൾ ഒരു കുറവും വരുത്തിയില്ല.

ഭക്ഷണം കഴിച്ച് ഞങ്ങൾ കറക്കം തുടർന്നു. ഒടുവിൽ ആറ് മണിയായപ്പോൾ ഞങ്ങൾ യാത്രക്ക് വിരാമം കുറിച്ചു.ബസ്സ് കിട്ടുന്ന സ്ഥലത്ത് ഞങ്ങൾ ഇറങ്ങി ശിബിലിയെ തിരിച്ചയച്ചു.

ഞങ്ങൾ ബസ്സിൽ കയറി...
ഒരഞ്ചുമിനുറ്റ്കഴിഞ്ഞപ്പോൾ ബസ്സ് സ്‌ലോ ആയിതുടങ്ങി.
പിന്നീട് ഒരുമണിക്കൂറിലേറെ ഞങ്ങൾ ആ ബ്ലോക്കിൽ കുടുങ്ങി.
ബസ്റ്റാന്റിൽ എത്താൻ വൈകിയതിനാൽ ബസ്സ് പോയിരുന്നു.

 “ഞങ്ങൾ അങ്ങോട്ട് തന്നെ വരുന്നുണ്ട്” എന്ന് ശിബിലിക്ക് വിളിച്ചുപറഞ്ഞു.

അങ്ങനെ അവന്റെ വീട്ടിൽ ഒരുദിവസം തങ്ങി.

അപ്പോഴാണ് ഫാരിസിന്റെ ഉപ്പ വിളിച്ചത്.
“നാളെ നിങ്ങൾ ട്രൈനിൽ പോരി...
എന്നിട്ട്  അങ്ങാടിപ്പുറത്ത് ഇറങ്ങിയാൽ മതി....”

ഇത് കേട്ടപ്പോൾ ഞങ്ങൾക്ക് ഇവിടെ പെട്ടതിൽ സന്തോഷമാണ് ഉണ്ടായത്.

ഞങ്ങൾ 11:30am ൻറെ ട്രൈനിൽ നിലമ്പൂരിൽനിന്ന് പുറപ്പെട്ടു.

ആ ട്രൈനിൽനിന്ന് അടുത്ത ടൂർ ചർച്ചചെയ്തു.
എല്ലാവർക്കും കയ്യുമെങ്കിൽ അടുത്തത് കണ്ണൂരിലേക്ക് Safwankp ൻറെ വീട്ടിലേക്ക് ട്രൈനിൽ പോകാം എന്നായിരുന്നു.

അങ്ങാടിപ്പുറത്ത് ഇറങ്ങിയശേഷം ഞങ്ങൾ Faris ന്റെ വീട്ടിൽ പോയി.
അവിടുന്ന് നല്ല ഭക്ഷണം കഴിച്ച് കുറച്ചുംകൂടെ കറങ്ങി ഞങ്ങൾ പിരിഞ്ഞു....

യാത്ര തുടരും...
Insha allah

#AshiqMudhasirKP
#Nilambur  #Enjoy #Friends
 #Eid_al_Fithr #2k17 #Happy #Chunks
#Travelling #Roaming
Am.kp®
👍 www.facebook.com/Ashiq.Mudhasir.KP

Comments