RSC എനിക്ക് നൽകിയത് പവിഴം പോലുള്ള സൗഹൃദം...
✏AshiqMudhasirKp
ഈ ജീവിതകാലയളവിൽ എനിക്ക് ഒരുപാട് സഹൃദങ്ങൾ സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്.
എല്ലാവരോടും പെട്ടെന്ന് കമ്പനിയാകാനുള്ള കഴിവും അള്ളാഹു എനിക്ക് നൽകിയിട്ടുമുണ്ട്...
ഈ ഫോട്ടോയിൽ കാണുന്നവർ അതിൽ ചിലരാണ്...
Shibil Tp Tkv നിലമ്പൂർ-MLP
Rahees Ali രാമനാട്ടുകര-MLP
Safwankp ചുഴലി -kannur
Fasil മലപ്പുറം
Faris KPകൊളത്തൂര്-MLP
Rishal തളിപ്പറമ്പ്-Kannur
ഒരിക്കൽ
RSC യുടെ ജാലകം എന്ന പ്രോഗ്രാമിനെകുറിച്ച് ജേഷ്ട്ടൻ KP Ashiq Shibili Vadakkayil ൽ നിന്ന് കേൾക്കാൻ ഇടയായി.
സ്കൂളിലും (Mahd Al Uloom International School,Jeddah) റൂമിന് അടുത്തുമുള്ള മലയാളി കൂട്ടരോട് ഈ വിവരം അറീക്കാൻ ജേഷ്ട്ടൻ പറഞ്ഞു...
ഞാൻ അറിയുന്നവർക്കിടയിൽ ഈ വിവരം കൈമാറി.
നാലു ചുമരുകൾക്കുള്ളിലാണ് ഗൾഫിൽ ഉള്ള കുട്ടികളുടെ ജീവിതം എന്ന് പൊതുവെ ധാരണയുണ്ട്.
എൻറെ കാഴ്ചപ്പാടിൽ അത് തികച്ചും തെറ്റാണ്...
ഞാൻ ഇവിടെ 11 വർഷമായി...
എനിക്കിപ്പോഴും താൽപര്യം ഇവിടെ തന്നെ...
കുട്ടികളെ ഒറ്റക്ക് പുറത്തുവിടാനുള്ള ധൈര്യം ആദ്യം ഒരോ മാതാപിതാക്കൾക്കും വേണം
(എല്ലായിടത്തേയ്ക്കും അരുത്).
അതുണ്ടായാൽ കുട്ടികൾക്ക് ഇവിടെയായിരിക്കും താല്പര്യം.
അതെന്തായാലും എൻറെ ഉപ്പാക്ക് (KP Ali Vadakkayil)ഉണ്ട്.
അതിനുകാരണം എനിക്കിവിടുത്തെ ഭാഷ കൈകാര്യം ചെയ്യനറിയാം എന്നുതന്നെ.
എൻറെ കൂടെയുള്ള ഈ ചങ്ങായ്മാരെ മാതാപിതാക്കൾക്കുംഅതിൽ വിശ്വാസമുണ്ട്.
പുറത്തുവെച്ച് കാണാറുണ്ടെങ്കിലും വലിയ പരിചയഭാവം കൂട്ടത്തിലുള്ള (ഫോട്ടോയിലുള്ള)ചിലർ കാണിക്കാറില്ലായിരുന്നു..
RSC യുടെ ജാലകം പ്രോഗ്രാമിൽ അതിനൊരു അറുതിവന്നു.
പിന്നീട് ജീവിതത്തിന്റെ ഒഴുക്കിനിടയിൽ മുങ്ങിയും പൊങ്ങിയും നിൽക്കുന്നസമയത്ത് ഇവരുണ്ടായിരുന്നു കൂടെ....
കളിക്കാൻ മദാഇൻ ഫഹദ് ഗ്രൗണ്ടിൽ പോകുമ്പോൾ ഓടലും ചാടലും സൊറപറച്ചിലും പോലീസിനെ കാണുമ്പോൾ ഇഖാമഎടുക്കാത്തവർ പേടിച്ചുള്ള നടത്തവും ഇന്ന് നഷ്ടമായോ എന്നൊരു തോന്നൽ...
കളികഴിഞ്ഞുപോരുന്ന സമയത്ത് ഉള്ളവരിൽനിന്ന് റിയാൽ ഒരുക്കുകൂട്ടി 7UP ഉം എല്ലാവർക്കുമുള്ള ഗ്ലാസ്സും വാങ്ങി ഒരു തിണ്ണയിലിരുന്നു കുടിക്കും.
അതിനാണേൽ ഭയങ്കര ടേസ്റ്റായിരിക്കും...
ആർക്കെങ്കിലും ചെറിയ അമളി പറ്റിയാൽ “ഇപ്പൊ ആരായി....?” എന്ന ചോദ്യം പ്രതീക്ഷിക്കാവുന്നതാണ്... മറുപടിയായി വരുന്നത് “ശശിയായി”യെന്നും പറഞ്ഞുള്ള ചിരിയും...
വേണ്ടാത്തരങ്ങൾ കണ്ടാൽ ചെയ്യരുതെന്ന് അറുത്തുപറയും ഇവർ...
ഞങ്ങളുടെ കളിയും, ചിരിയും, സ്നേഹവും,സംഘടനയിലെ പ്രവർത്തനങ്ങളും ഞങ്ങൾക്ക് നല്ലൊരു അനുഭൂതി തന്നു.
വെക്കേഷൻ കഴിഞ്ഞു എല്ലാവരും ഇപ്പോ നാട്ടിൽപോകാനുള്ള ഒരുക്കത്തിലാണ്...
പിരിയാൻ പ്രയാസം...
കണ്ണീരോടെ...😢😢

Comments
Post a Comment