പെരുന്നാൾ തലേന്ന്....😘😘
✒ AshiqMudhasirKP
“നോമ്പ് തുറക്ക് വരാൻ കയ്യൂലട്ടോ ഷിബി... ഞാനിപ്പോൾ
മലപ്പുറത്താണ്..”
അളിയൻ {Yaseer Thengilan }(എളാമയുടെ മകളുടെ ഭർത്താവ്) കാക്കാനെ വിളിച്ചുപറഞ്ഞതാണ് {KP Ashiq Shibili Vadakkayil}.
കാര്യം തിരക്കിയപ്പോൾ അളിയൻ ഞങ്ങളുടെ വണ്ടിയുടെ TP (Temporary Permit) ശരിയാക്കാൻപോയതാണ്...
കാക്ക ഗൾഫിൽ പോകുന്നതിന് മുമ്പ് വണ്ടി കിട്ടുമോ എന്ന് ഉപ്പ {KP Ali Vadakkayil } അളിയാനോട് ചോദിച്ചിരുന്നു.
കഴിവതും ശ്രമിക്കാം എന്ന് മറുപടിയും നൽകിയിരുന്നു.
നോമ്പ് തുറക്കുന്ന കുറച്ചുമുന്നെ വിളിച്ച് വണ്ടി റെഡിയായിട്ടുണ്ട് എന്നുപറഞ്ഞ് അളിയൻ വിളിച്ചു.
നോമ്പ് തുറന്ന ശേഷം ഞങ്ങൾ പോകാൻ തീരുമാനിച്ചു.
പോകുമ്പോൾ ഉപ്പ കുട്ടികളെ എല്ലാരേയും കൂട്ടാൻ പറഞ്ഞു.
“കുട്ടികൾക്കല്ലേ ഇത് ആവേശം. അവർ എല്ലാരും പൊന്നോട്ടെ...” ഈ വാക്കുകൾ എന്നിൽ വല്ലാതെ നിറഞ്ഞുനിന്നു.
ഉപ്പ പറഞ്ഞത് ശരിയാണ്.
വണ്ടി എടുക്കാൻ പോകാ... എന്ന് പറഞ്ഞപ്പോൾ കുട്ടികൾ എല്ലാരും തുള്ളിച്ചാടി.എല്ലാരും ഭയങ്കര ഊറ്റത്തിലായി.പെട്ടെന്ന് എല്ലാരും വണ്ടിയിൽ കയറി.
ഷോറൂമിൽ കയറി ഉപ്പയും കാക്കയും എളാപ്പയും {Abdullah} അമ്മായിയുടെ മകനും {Jaisal Babu} കാര്യങ്ങൾ സംസാരിച്ചു.
ഞാനും എളാപ്പയുടെ മക്കളും {Najeeb Vadakkayil ,Salahudheen Ayoobi Kp} അവരോടൊപ്പം കയറി സീറ്റ് പിടിച്ചു.
അവർ കുറേ സംസാരിച്ചു.
ശേഷം ചാവി കൈമാറൽ ചടങ്ങായിരുന്നു.
“ചാവി മുത്തു വാങ്ങിക്കോട്ടെ...”
ഇത് കേട്ടപ്പോൾ ആദ്യം പേടി തോന്നി.
ഉപ്പയും കാക്കയും എളാപ്പയും ഉള്ളപ്പോൾ ഞാൻ.....
കാക്കാനെ ഞാൻ അടുത്തിക്ക് വിളിച്ചു. ഒരു പ്രയോചനവും ഇല്ല.
“ഇയ്യ് വാങ്ങിക്കാളാ...” എന്ന് കാക്കയും.
ഞാൻ അളിയന്റെ കയ്യിന്ന് ചാവി വാങ്ങി.എല്ലായിടത്തും ഉള്ളത് പോലെ ഫോട്ടോയും എടുത്തു.
“ഇഞ്ഞ് ഈ ഫോട്ടോ ഫേസ്ബുക്കിൽ ഉണ്ടാകും ലെ മുത്തോ...?”😉 എന്ന് കളിയാക്കി ആരോ അവിടുന്ന് പറഞ്ഞു..
അത് മിക്കവാറും കാക്ക തന്നെയാകും എന്ന് ഞാൻ ഊഹിച്ചു.
അതുകഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു....
സന്തോഷംകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല...😃
കുറേ നേരം അതിനെ നോക്കി സിറ്റൗട്ടിൽ ഇരുന്നു.
“പോയി കിടന്നോ , വണ്ടി അവിടെ നാളിം ഉണ്ടാകും. രാവിൽ എയർപോർട്ടിൽ പോണം” എന്ന് ഉപ്പ പറഞ്ഞപ്പോൾ സങ്കടമായി.
പെരുന്നാൾക്ക് കാക്ക ഗൾഫിലാകുമല്ലോ...😥😥
#AshiqMudhasirKP #Suzuki #Ertiga #ZDi+ #2k18 #New
Am.kp®
👍 www.facebook.com/Ashiq.Mudhasir.KP

Comments
Post a Comment