ഇന്ന് നാട്ടിൽക്ക് പോകേണ്ട ഞാൻ...😓😓
✒Ashiq Mudhasir KP
“ഡാ...
ഇന്നെപ്പോഴാ നീയും Safwankp യും പോരുന്നത്...”
Shibil നാട്ടിൽനിന്ന് മിസ്സ് അടിച്ചു....
തിരിച്ചുവിളിച്ചപ്പോ അവൻറെ ചോദ്യം ഇതായിരുന്നു.
എടാ പോരാൻ ആയിട്ടില്ല.
ടിക്കറ്റ് നീട്ടി..
“അതെന്തേ...?”
അവൻ ചോദിച്ചു...
‛ഇഖാമ പുതുക്കാൻ ഇൻഷുറൻസ് കയറിയിട്ടില്ല...’ഞാൻ മറുപടി നൽകി.
അങ്ങനെ ഞങ്ങൾ രണ്ടുപേരും
സംസാരിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്ന് ഇത്താൻറെ വിളി.. “മുത്തൂ... ആ കറി ഇളക്ക്... ബാങ്ക് കൊടുക്കാനായി....
അവർ വരുമ്പോഴേക്കും പണി തീരണം...”
ഞാൻ വേഗം സംസാരിച്ച് അടുക്കളയിൽ പോയി കറി ഇളക്കി....
അവൾ എന്തോ പൊരി ഉണ്ടാക്കുന്ന തിരക്കിലാ...
മൂന്ന് ദിവസം മുമ്പ്»
“മുത്തൂ... അനക്ക് നാട്ടിൽ പോകുമ്പോ കൊണ്ടുപോകാൻ സാധനങ്ങൾ ഒന്നും വാങ്ങണ്ടേ...”
ഉമ്മ ചോദിച്ചു.
ഇനിയും ദിവസം ഉണ്ടല്ലോ... പിന്നെ വാങ്ങാം എന്ന് ഞാനും പറഞ്ഞു.
“ഇന്ന് ഉപ്പാക്ക് ഒഴിവുള്ള ദിവസാണ്. ഇന്ന് എല്ലാർക്കും ഒരുമിച്ച് സാധനങ്ങൾ വാങ്ങാൻ പോകാം...
മാറ്റി നിൽക്കാൻ ഉപ്പ വിളിച്ചു പറഞ്ഞിട്ടുണ്ട്.”
ഏതായാലും സാധനങ്ങൾ വാങ്ങാൻ പോകണം. എന്നാ പിന്നെ അതിന്നായിക്കോട്ടെ എന്ന് ഞാനും കരുതി. അല്ലങ്കിൽ ഉപ്പ കരുതിപ്പിക്കും.
ഷറഫിയയിൽ എത്തി കുറച്ചു സാധനങ്ങൾ വാങ്ങിനടക്കുമ്പോഴാണ് ഉപ്പയുടെ അനിയത്തി നാട്ടിൽ നിന്ന് വിളിക്കുന്നത്...
അസമയത്ത് വിളിവന്നപ്പോൾ ഉപ്പ ഉടനെ തിരിച്ചുവിളിച്ചു.
“ഇമ്മാക്ക് തീരെ വയ്യ...
ഇപ്പൊഞങ്ങൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോയിരിക്കുകയാ...”
ഉപ്പ ഉടനെ രണ്ട് അനിയൻമാർക്കും
വിളിച്ചു...
കാര്യം ഗൗരവമാണ് എന്നറിഞ്ഞപ്പോൾ ഉപ്പ ഇന്നത്തേക്ക് ടിക്കറ്റ് ബുക് ചെയ്യാൻ പറഞ്ഞ് കാക്കാനെവിളിച്ചു.
കാക്ക നെറ്റിൽനോക്കി ടിക്കറ്റ് നാളത്തേക്ക് ഉണ്ട് എന്ന് പറഞ്ഞു...
ഞങ്ങൾ ഉടനെ വീട്ടിലേക്കുതിരിച്ചു.
വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുമ്പോൾ ഉപ്പ ഞങ്ങളോട് ചോദിച്ചു... “ട്രാവെൽസിൽ അന്വേഷിക്കണോ...?”
നോക്കാൻ ഉമ്മ പറഞ്ഞു.
അടുത്തുള്ള ട്രാവൽസിൽ ഉപ്പ കയറി.
ഞങ്ങൾ പുറത്തുനിന്നു....
അവിടെ പോയപ്പോൾ അമ്മാവന്റെ കൂട്ടുകാരൻ...
വിഷയങ്ങളൊക്കെ അവരോടുപറഞ്ഞപ്പോൾ “എത്ര ആളുകൾ ഉണ്ട്” എന്ന് അയാൾ ഉടനെ ചോദിച്ചു.
ഉപ്പ ട്രാവൽസിൻറെ പുറത്തുവന്ന് ഞങ്ങളോട് ഞാൻ മാത്രം പോയപോരെ എന്ന് ചോദിക്കലും ഉമ്മ ഉടനെ എല്ലാരും പോകല്ലേ എന്ന് പറഞ്ഞു....
ഉടനെ ഞാനും ഇത്തായും ഉപ്പനോട് ഒരു അഭിപ്രായം പറഞ്ഞു.. “ഞങ്ങൾ ഇവിടെ നിന്നപോരെ ഉപ്പ...
ഇങ്ങളും ഉമ്മയും പോയിപോരി.....
ഇഖാമ പുതുക്കികിട്ടിയിട്ടുണ്ടെങ്കിൽ ഒറ്റ പോക്ക് പോയ മതിയായിരുന്നു...”
അപ്പോ ഉമ്മാക്ക് ആകെ ബേജാറായി...
“ഇങ്ങള്.എങ്ങനെ ഒറ്റക്ക് നിൽക്കാ...”
ഞങ്ങൾ പറഞ്ഞു “ഇപ്പോ ഇങ്ങള് പോയിപോരി...
ഇഖാമപുതുക്കിയിട്ടില്ല.
ഒരു മാസമേപുതുക്കാൻ ഉള്ളൂ...
എന്തായാലും ഇങ്ങള് രണ്ടാളും അപ്പൊ പോരേണ്ടിവരും. വന്ന് പുതുക്കിയിട്ടുപോകുന്നത് നമുക്ക് ഒരുമിച്ചാക്കാം...”
എല്ലാം പറഞ്ഞൊരുവിതത്തിൽ ഉമ്മാനെ സമാധാനപ്പെടുത്തി.
പിന്നീട് ഉമ്മ അമ്മാവനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു...
“ഇവിടുത്തെ കാര്യങ്ങൾ പേടിക്കണ്ട..
എനിക്ക് 5 മണിക്ക് ഡ്യൂട്ടി കയ്യും. ശിബിക്ക് (KP Ashiq Shibili Vadakkayil) ഉച്ചമുതൽ 6 മണി വരെ യല്ലേ ഉള്ളൂ....
ഞങ്ങൾ രണ്ടാളും ഉണ്ടല്ലോ...
അത് പ്രശ്നാക്കണ്ടാ...”
അമ്മാവൻറെ ഈ വാക്കുകൾ ഉമ്മാനെ സമാധാനപ്പെടുത്തി.
അപ്പോ എളാപ്പ ഉപ്പനെ ഫോണിൽ വിളിക്കുന്നു... അവരും ടിക്കറ്റ് എടുത്തു...
കോഴിക്കോടിലേക്കും കൊച്ചിയിലേക്കും ടിക്കറ്റ് കിട്ടിയില്ല..
അവർ ബംഗളുരുവിലേക്കാണ് എടുത്തത്... അവിടേക്ക് വണ്ടി വരാൻ പറഞ്ഞിട്ടുണ്ട്.
ടിക്കറ്റ് എടുത്ത് വീട്ടിൽ വന്നപ്പോൾ കാക്കയും അമ്മോനും (Abdul Salam) മൂത്തമ്മയുടെ മകനും (Ashifkp Areacode) വീട്ടിലുണ്ട്.
നാളെ പോകുന്ന വിവരം ഉപ്പ എല്ലാവരേയും അറിയിച്ചു.
ഡ്രെസ്സോക്കെ പാക്ക് ചെയ്തു....
പിറ്റേന്ന് രാവിലെ 10 മണിക്ക് എയർപോർട്ടിലേക്ക് എല്ലാവരും പോയി....
ഉപ്പാക്കും ഉമ്മാക്കും ബോർഡിങ്പാസ്സ് കിട്ടി....
എല്ലാം റെഡിയായ ശേഷം ഉപ്പ മൂന്നു മക്കൾക്കും കുറച്ച് ഉപദേശങ്ങൾ നൽകി.
പിന്നെ ഞങ്ങൾ റൂമിലേക്ക് തിരിച്ചു.
അന്ന് അളിയൻ Ubaidulla ഇക്കാൻറെ റൂമിൽ നോമ്പുതുറ...
രണ്ടാം ദിവസം safwanൻറെ വീട്ടിലും.
മൂന്നാം നാളും നാലാം നാളും ഞങ്ങളുടെ വീട്ടിൽ എല്ലാരും കൂടെ ഉണ്ടാക്കി...
നാലാം നാളിലായിരുന്നു ശിബിലിയുടെ വിളി.....
ഒരുപാട് കൂട്ടുകാരും വിളിച്ചിട്ടുണ്ടായിരുന്നു/മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു ഇന്ന് പോകാ ല്ലേ...? എന്ന് ചോദിച്ച്.
അല്ലാഹ് എൻറെ വലിയുമ്മയുടെ അസുഖം എളുപ്പത്തിൽ ഷിഫആക്കണേ.... ആമീൻ.
ഇന്ന് safwan ഒറ്റക്കാണ് പോകുന്നത്..
അതിനുള്ള വിഷമം അവൻറെ മുഖത്ത് തെളിയുന്നുണ്ട്..
എല്ലാവർക്കും നന്ദി....
സ്നേഹപൂർവം.

Comments
Post a Comment